Ind disable

2010, ജൂൺ 19, ശനിയാഴ്‌ച

വികസനത്തിന്റെ പിന്‍ വഴികള്‍..(കവിത)


കറുത്ത പക്ഷത്തിന്‍ ഇരുട്ടതിന്റെ

കനത്ത വര്‍ണതാല്‍ പൊതിഞ്ഞു നിന്നു

കുഴിഞ്ഞ അക്ഷിതന്‍ തിളക്കമററ

നേത്ര പടലമത്രയും പൊടിഞ്ഞു പോയി








ചിരിച്ചു വന്നവര്‍ എരിച്ചു വച്ച

വിളക്കതത്രയും മോഹമോടെ

എടുത്തു വച്ചെന്‍റെ ഹൃത്തടത്തില്‍

വെന്തു പോയല്ലോ കേശ പാദം








പണ്ടുകാലമില്‍ എത്ര എത്ര

ധൃഷ്ടരാം നിര യൌവനങ്ങള്‍

തച്ചുടച്ചതീ പഴ ഗോപുരങ്ങള്‍

ദുഷിച്ചു നാറുമീ തമസ്സ് മാറ്റാന്‍







തിരിച്ചു വന്നെന്റെ പാഴ്കുടിലില്‍

ദ്രവിച്ചു തൂങ്ങുന്ന പഴം കതകില്‍

മദിച്ചു തട്ടുന്ന ഈ പിശാചിന്‍

കരുത്തില്‍ നിന്നെന്നെ ആര്‍ വിടര്‍ത്തും...?









ഒരിറ്റു ജീവനെ ബാക്കിയുള്ളൂ

ഹരിത പത്രങ്ങള്‍ പൊഴിഞ്ഞു പോയി

തുരുമ്പിച്ചു പോയെന്‍ കാമ്പ് പോലും

തായ്‌ വേര് നീട്ടി ഞാന്‍;വെള്ളമില്ല!!!







മദിച്ചു തുള്ളുമീ ദുഷ്ട ജന്മം ,സര്‍വം

പിടിച്ചു പാദതാല്‍ മൂടി വക്കും

ഉണരുകില്ലയോ അതിന്നു മുന്‍പേ

അലസ താപസി....യുവ ചരിത്രം.

ദൈവമക്കള്‍ (കഥ)


അപ്പൂ......എന്‍റെ പോന്നു മോനെ......"


രേണുവിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി.


ജനാല വഴി അവള്‍ പുറത്തേക്കു നോക്കി...തനിക്ക് താഴെ....പതിനെട്ടു നിലകള്‍ക്കും താഴെ കുനു കുന കത്തുന്നവഴി


വിളക്കുകള്‍കാണാം.കളിപ്പാട്ടങ്ങള്‍ പോലെ മെല്ലെ മെല്ലെ പോകുന്ന വാഹനങ്ങളും അവിടവിടെ ഒറ്റപ്പെട്ടു തല ഉയര്‍ത്തി


നില്‍കുന്ന ബഹുനില കെട്ടിടങ്ങളും.....


അതിനെല്ലാം ഉപരിയായി കനത്ത ഇരുട്ട്....ഇരുട്ട് മാത്രം.....


"നാളെ രാവിലെ ഇവിടെ എന്തൊരു ബഹളമായിരിക്കും...,അവരില്‍ ചിലരെന്നെ മകനെ കൊന്ന അമ്മയെന്ന്


കുറ്റപ്പെടുത്തും.കുട്ടികള്‍ ഭയത്തോടെ നോക്കും ആന്‍റിഎന്ന് വിളിച്ചു ഓടി വരാറുള്ള അച്ചുവും അമ്മുവും ഭയത്തോടെ


നിലവിളിച്ചു അവരുടെ അമ്മമാരുടെ മാറിടത്തില്‍ ഒട്ടി ചേരും....


രേണു അപ്പുവിന്റെ നേരെ നോക്കി ....ഒരു ചെറു അനക്കം....അവള്‍ ചെന്ന്


അവന്‍റെ ശ്വാസഗതി പരിശോധിച്ചു.കൈകള്‍ ഉയര്‍ത്തി നാഡി പിടിച്ചു നോക്കി..ഇല്ല....തനിക്ക് തോന്നിയതാണ്...അപ്പുവിന്റെ


ശരീരം ഇനി ചലിക്കില്ല...ഒരിലയനക്കം ഉണ്ടാക്കാന്‍ അവന്‍റെ കൊച്ചു ശാസവും ഇനി ഉണ്ടാവില്ല.."തത്ത " എന്ന് വിളിച്ചു


എല്ലാവരോടും നിഷ്കളങ്കമായി ചിരിച്ചു അവ്യക്തമായി കുശലം പറയുന്ന അപ്പു ഇനി ആര്‍കും പ്രശ്നമാവില്ല..


രേണു തുളുമ്പി പോയ വിതുമ്പല്‍ ചുണ്ട്‌കടിച്ചമര്‍ത്തി..


അവളോര്‍ത്തു..


വിവാഹത്തിന്‍റെ അഞ്ചാം വര്‍ഷത്തില്‍ ഒരു കുട്ടി വേണമെന്ന് ആഗ്രഹിച്ച മാസത്തില്‍ തന്നെ അവന്‍ വരവറിയിച്ചു.. അവന്‍ ജനിച്ചപ്പോള്‍ എന്ത് സന്തോഷമായിരുന്നു എല്ലാവര്‍ക്കും..രഘുവിന്റെ മോഹം പോലെ ആണ്‍കുട്ടി!!

എല്ലാവരും ഒരു പോലെ പറഞ്ഞു "കുട്ടിക്ക്‌ അച്ഛന്‍റെ അതെ കണ്ണും മൂക്കും...."

രഘുവിന്റെ അമ്മ അവളോട്‌ ആദ്യമായി സൗമ്യമായി സംസാരിച്ചത് ...രഘുവിന് ഉദ്യോഗ കയറ്റം കിട്ടിയത് ..അവരുടെ മോഹം പോലെ നഗരത്തില്‍ സ്വന്തമായി ഫ്ലാറ്റ് വാങ്ങിയത്...എല്ലാം പെട്ടെന്നായിരുന്നു..

രഘു ഇപ്പോഴും പറയും...

"ഇവന്‍ എന്റെ ഭാഗ്യ നക്ഷത്രം ആണ് രേണു..ദൈവം നമുക്ക് തന്ന നിധി!!!"

അപ്പു മറ്റു കുട്ടികളെ പോലെ കരയുകയോ പിടി വാശി കാണിക്കുകയോ ചെയ്തില്ല ..ചുണ്ടില്‍ മുലകണ്ണ് ചേര്‍ത്ത് വച്ച് ചന്തിയില്‍ മേല്ലെ താളം പിടിക്കുമ്പോള്‍ മെല്ലെ അവന്‍ തുടങ്ങും..

പാല് കുടിക്കാന്‍ തന്നെ അവന്‍ ബദ്ധപെടുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ രേണുവിന്റെ മനസ്സില്‍ ആശങ്കകള്‍ ചിറകടിച്ചു..അവള്‍ അത് രഘുവിനെ അറിയിക്കുകയും ചെയ്തു...

"ഹേയ്....നീ വെറുതെ ഓരോന്ന് സങ്കല്‍പിക്കാതെ രേണു..കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ എത്ര സ്കാനിങ്ങുകള്‍ നടത്തിയതാ..എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ഡോക്ടര്‍മാര്‍ പറയാതെ ഇരിക്കുമോ..?കൊച്ചു കുട്ടികള്‍ അങ്ങനെ ഒക്കെയാ.."

ഇപ്പോഴും ഓരോ അസുഖങ്ങളുമായി മത്സരിച്ച അവന്റെ മോരുപ്പുള്ള അയഞ്ഞ ശരീരത്തിന് മറുമരുന്നായി അമ്മ സര്‍പം പാട്ട് നടത്തി പ്രസാദം കൊടുത്തയച്ചു..മറ്റു കുട്ടികളില്‍ നിന്ന് അപ്പു വ്യത്യസ്തനാണെന്ന് രഘുവും സമ്മതിച്ചപ്പോള്‍ മാത്രമാണ് ഒരു സ്പെഷലിസ്ട്ടിനെ കാണിക്കൂ എന്ന് സ്വകാര്യാശുപത്രിയിലെ ഡോക്ടര്‍ വയ്മനസ്യത്തോടെ എങ്കിലും സമ്മതിച്ചത്..

"ലക്ഷം പേരില്‍ നിന്നും തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് ദൈവം നല്‍കുന്ന സമ്മാനമാണ് ഇവര്‍.നിങ്ങളുടെ കരുണ,സ്നേഹം, കരുതല്‍ എല്ലാം ഏറെ ആവശ്യമുള്ളവര്‍..ഇവനിലൂടെ ദൈവം നിങ്ങളില്‍ ഏല്പിച്ച ഉത്തരവാദിത്തം നന്നായി നിറവേറ്റുമെന്ന് അവന്‍ പ്രതീക്ഷിക്കുന്നു..ബുധിമാന്ദ്യതിനു ജനിതകമോ മറ്റു സാഹചര്യങ്ങളോ..ഉദാഹരണത്തിന് ഗര്‍ഭ നിരോധനവും ആയി ബന്ധപെട്ട ചില മരുന്നുകള്‍ ഒക്കെ കാരണമായേക്കാം..ക്രമപ്രകാരമുള്ള പരിശീലനത്തിലൂടെ സ്വന്തം കാര്യങ്ങള്‍ക്ക് ഇവരെ പ്രാപ്തരാക്കാന്‍ ശ്രമിക്കുന്ന ഒരുപാടു സ്ഥാപനങ്ങള്‍ ഉണ്ട് ഇവിടെ..ഒട്ടിസതിന്റെ ഒരു പ്രധാന ശാഖയായ മന്ഗോളിയന്സില്‍ പെട്ട ആളാണ്‌ അപ്പു...പ്രതിരോധ ശേഷി,ഓര്മ ശക്തി,മറ്റു ശാരീരികവും മാനസികവും ആയ സജീവതകള്‍ ഒക്കെ കുറവായിരിക്കു ഇവരില്‍....നിത്യ ജീവിതത്തില്‍ മറ്റുള്ളവരോടെന്നപോലെ പോലെ സ്വാഭാവികമായി ഇടപെടു..

കുറച്ചു ശ്രദ്ധ കൊടുക്കൂ..ബാക്കി എല്ലാം ദൈവ ഹിതം.."

ഫാദര്‍ യോഹന്നാന്‍ ഇത്തിള എന്ന ഡോക്ടറുടെ സാരോപദേശങ്ങള്‍ രഘുവിന്റെ കണ്ണുകള്‍ക്ക്‌ അമര്‍ഷത്തിന്റെ മൂര്‍ച്ച നല്‍കി..പടിയിറങ്ങി നടക്കുമ്പോള്‍ രഘുവിന്റെ മുറുമുറുപ്പ് അവള്‍ അവ്യക്തമായി കേട്ടു.

" നാശം പിടിക്കാന്‍ ഈ പണ്ടാരം ജനിക്കേണ്ടി ഇരുന്നില്ല.."

രേണുവിന്റെ തലച്ചോര്‍ കുഴഞ്ഞുരുകി ഹൃദയ ധമനികളെ തകര്‍ത്തെറിഞ്ഞ് അടിവയറ്റില്‍ ഒരു വിങ്ങലായി നിറഞ്ഞു വന്നു..

രഘുവിന്റെ അമ്മ ശാപം കിട്ടിയ രേണുവിന്റെ ജീവിതത്തെ മറ്റുള്ളവര്‍ക്ക് വിവരിച്ചു നല്‍കി...അനാധാലയത്തിലേക്ക് അവളെ ഭ്രാന്തിയായ തള്ള വലിചെറിഞ്ഞതാണെന്നും അവിഹിത ഗര്ഭാങ്ങളുടെ ജനിതക വര്‍ണം ബീഭത്സമാണെന്നും ആ വാക്കുകള്‍ അവളെ ഓര്‍മപെടുത്തി..ഊരും പേരും അറിയാതവളെ വീട്ടില്‍ കയറ്റി കൊണ്ട് വന്നതിനു രഘുവിനെ അവര്‍ കുറ്റപെടുത്തി കൊണ്ടിരുന്നു.രഘു മുന്പെന്ന പോലെ ഇപ്പോള്‍ അവരോടു ദേഷ്യപെട്ടില്ല..ആ മുഖത്തെ കുറ്റബോധം രേണു സങ്കടത്തോടെ നോക്കി നിന്നു..

അടുകളയില്‍ തിരക്കിട്ട ജോലിയില്‍ ആയിരുന്ന രേണു രഘുവിന്റെ അലര്‍ച്ച കേട്ടാണ് ഹാളിലേക്ക് ഓടി വന്നത്..

"ഈ നാശതിനെ എടുത്തു കൊണ്ടു പോകുന്നുണ്ടോ..?"

രേണു നോക്കുമ്പോള്‍ വിസര്‍ജ്യത്തില്‍ ചിത്രം വരക്കുന്ന അപ്പു..ടീവിയില്‍ നടക്കുന്ന കോമഡി പ്രോഗ്രാമില്‍ രൂക്ഷമായി കണ്ണുകള്‍ കൊരുത് കൊണ്ട് രഘു എഴുന്നേറ്റു..

"നാശം ഒരിടത്തും സ്വസ്ഥത തരില്ല...."വെറുപ്പോടെ അയാള്‍ അപ്പുവിനെ നോക്കി....അപ്പു കൈകള്‍ ഉയര്‍ത്തി അയാളുടെ കാലുകളില്‍ പിടിച്ചതെ അയാള്‍ കാല്‍ കുടഞ്ഞു കളഞ്ഞു...പതുങ്ങിയ വികൃത ശബ്ദത്തോടെ അപ്പു ഭിത്തിയില്‍ അടിച്ചു നിലത്ത് വീണു...വസ്ത്രം മാറി രഘു വേഗം പുറത്തേക്കു ഇറങ്ങി പോയി..കുഞ്ഞിനെ വാരിയെടുത്ത് പോട്ടികരയുന്ന രേണുവിനെ അയാള്‍ ശ്രധിച്ചതെ ഇല്ല..

മരവിപ്പില്‍ നിന്നും മുക്തയായപ്പോള്‍ അവള്‍ അത് ശ്രദ്ധിച്ചു..അപ്പോഴും അപ്പുവിന്റെ കഴുത്തില്‍ നിന്നും അവളുടെ കൈകള്‍ പിടി വിട്ടിരുന്നില്ല..അവള്‍ അപ്പുവിനെ എടുത്തു ബാത്ത്റൂമില്‍ കിടത്തി കുളിപ്പിച്ച് പുത്തന്‍ വസ്ത്രങ്ങള്‍ ധരിപ്പിച്ചു.കണ്ണെഴുതി കിടക്കുന്ന അവനെ അവള്‍ നിര്‍വികാരതയോടെ നോക്കി നിന്നു...

************************************************************************************

ജനാലയിലൂടെ അവള്‍ പുറത്തേക്കു നോക്കി...കറുത്ത ആകാശത്തില്‍ അപ്പോള്‍ ഒറ്റപെട്ട ഒരു നക്ഷത്രം തിളങ്ങി..നക്ഷത്ര സിംഹാസനത്തില്‍ അവള്‍ ദൈവത്തെ കണ്ടു..ആരും ഇല്ലാത്തവര്‍ക്ക് ദൈവം തുണ...അവളുടെ ഉള്ളില്‍ ആരോ മന്ത്രിച്ചു..

ഭ്രാന്തമായ ആവേശത്തോടെ അപ്പുവിനെ വാരിയെടുതവള്‍ ടെറസ്സിലേക്ക് ഓടികയറി...നക്ഷത്ര സിംഹാസനത്തിലേക്ക് കൈകള്‍ ഉയര്‍ത്തി വിളിച്ചു ചോദിച്ചു..

"ഞങ്ങള്‍ മാലാഖമാര്‍ക്ക് ഈ ഭൂമി വേണ്ടാ..സ്വര്‍ഗത്തില്‍ ഞങ്ങള്‍ക്ക് ഇടമില്ലയോ..?"

നക്ഷത്ര സിംഹാസനത്തിലെ ദൈവം പുഞ്ചിരിച്ചു കൊണ്ട് കൈകള്‍ നീട്ടി...തന്റെ ചിറകുകള്‍ വിടര്‍ത്തി രേണു സിംഹാസനം

ലക്ശ്യമാക്കിപറന്നു....കുഞ്ഞു മാലാഖ അപ്പോഴും നിറഞ്ഞ മുലകളിലെ വാര്‍ന്ന പാലിന്റെ ചെറുചൂടില്‍ മയങ്ങി..

ഉണര്‍ച്ച കാത്ത്...

ഈ ബ്ലോഗ് തിരയൂ

അനുയായികള്‍