Ind disable

2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

മയാനദി മണല്‍കരയോരം(കഥ)


മയാനദി കരയില്‍ നിന്നും കന്നുകാലികള്‍ ദാഹം ശമിപ്പിക്കുന്നത് എനിക്ക് ജനാല വഴി കാണാം.മണല്‍ പുറത്തു കുട്ടികളും


സ്ത്രീകളും തുണികള്‍ വിരിച്ച് ഉണക്കുന്നു. അവിടവിടെ ടെന്റുകള്‍ കെട്ടി താമസിക്കുന്ന നാടോടികള്‍ ഉത്സവം കഴിയുമ്പോള്‍


മയാഗന്ചില്‍ നിന്നും യാത്രയാകും...അതുവരെ പകല്‍ പൂരം മണല്‍ പുറത്താണ്.


ഹോട്ടലിലെ സ്ഥിരസന്ദര്‍ശകന്‍ ആകയാല്‍ ലഭിച്ച സൗജന്യം...... വന്ന ഉടനെ എനിക്ക് എന്റെ സ്ഥിരം റൂം തുറന്നു കിട്ടി.


വൃത്തി ആക്കിയിരുന്നില്ലെന്കിലും എന്റെ ക്ഷീണം കണ്ടു നൈന തുറന്നു തന്നതാണ്.


ഉപചാരത്ത്തോടെ അവന്‍ പറഞ്ഞു...


"സര്‍ റെഡി ആകുമ്പോഴേക്കും അവരെത്തും ....പുതിയ ആളാണ്‌ നാടോടികളോട് ഒപ്പം വന്നത്...കാഴ്ചയില്‍ വലിയ


പ്രായമൊന്നുമില്ല....സ്ഥിരം നമ്പരോന്നും എടുത്ത്തെക്കല്ലേ......ആളെങ്ങനെ ആണെന്ന് ഇത് വരെ ഉറപ്പിച്ചിട്ടില്ല......."


"ഡയമണ്ട് ഈഗിള്‍ " അത്ര വലിയ ഹോട്ടല്‍ ഒന്നും അല്ല.പഴകിയ കുമ്മായം അടര്‍ന്നു വീഴുന്ന ചെളിപിടിച്ച ഭിത്തിയും


പലകയടിച്ചു നിലകള്‍ തീര്‍ത്ത മൂന്നു നിലകള്‍ ഉള്ള ഒരു കെട്ടിടം .കറുത്ത ബോര്‍ഡും വെളുത്ത അക്ഷരങ്ങളും പരസ്പരം


കടന്നു കയറുന്ന പൂമുഖത്തിന് താഴെ നൈന -അയാളാണ് ഉടമസ്ഥനും മാനേജരും റൂംബോയിയും എല്ലാം.പാചകത്തിനും


ഉള്പണികള്‍ക്കും ആയി ഒരു സഹായി കൂടി ഉണ്ടായിരുന്നു അവിടെ....ഉത്സവകാലത്ത് മാത്രം ഉണ്ടാകുന്ന തിരക്കില്‍


ജോലിഭാരം കൂടുകയാല്‍ അപ്പോള്‍ മാത്രം നാടോടികളില്‍ നിന്നും മറ്റും അയാള്‍ ഒന്നോ രണ്ടോ പേരെ നിയമിച്ചിരുന്നു ..


"രാവിലെ ഒന്നും വേണ്ട...ഉറങ്ങി എഴുന്നേറ്റു ഉച്ച ഊണിനു ഞാന്‍ഉണ്ടാകും.."


തളര്‍ന്ന ശബ്ദത്തില്‍ നൈനയെ യാത്രയാക്കി ഞാന്‍ കിടക്കയില്‍ ഇരുന്നു.ബെഡ് ഷീറ്റില്‍ ചുളിവുകള്‍ ഇലെന്കിലും നന്നേ


മുഷിഞ്ഞിരുന്നു.മദ്യലഹരിയും ക്ഷീണവും എന്നെ വേഗം ഉറക്കത്തിലേക്ക് ഒഴുക്കി അടുപ്പിച്ചു.


വാതില്‍ തുറന്നു വന്ന തടിച്ച സ്ത്രീ ക്ഷമാപണത്തോടെ തന്റെ ജോലി ആരംഭിച്ചു.മഞ്ഞു വീണ അവ്യക്തമായ കാഴ്ചയിലൂടെ


വലിയ പൊട്ടു തൊട്ട ആമുഖം ഒരു മിന്നല്‍ പിണറായി ഉള്ളിലെവിടെയോ പുളഞ്ഞു..ഇരുളിലെന്ന പോലെ അവര്‍ ജോലി


ചെയ്യുന്ന കാഴ്ചയില്‍ ഞാന്‍ ഉറക്കതിന്‍ കയത്തിലേക്ക് വലിചെടുക്കപെട്ടു.


ഉണര്നപോഴേക്കും ഉച്ച സൂര്യന്റെ കാഠിന്യം കുറഞ്ഞിരുന്നു.തുറന്നിട്ട ജാലകത്തിലൂടെ സ്വര്‍ണ വര്‍ണമാര്ന മയാനദിയിലെ


ഓളങ്ങള്‍ കണ്ടാണ് ദിനാരംഭം!!!!


എഴുന്നേറ്റു കണ്ണാടിയില്‍ നോക്കി .....


അലങ്കോലമായി കിടക്കുന്ന തലമുടിയും താടിയും കൊതി ഒതുക്കുവാന്‍ ശ്രമിച്ചെങ്കിലും അത് വിഫലമായി.


അമ്മ എപ്പോഴും പറയും


"മുടീം താടീം ഒക്കെ വെട്ടി മനുഷേന പോലെ നടന്നൂടെ രമേശാ....?"


തന്നെ പോലെ അനുസരണ ഇല്ലാത്ത താടീം മുടീം ......ഉള്ളിലൊരു ചിരി ഉണര്‍ന്നു.......


കുളി കഴിഞ്ഞു പുറത്തേക് ഇറങ്ങുമ്പോള്‍ അലക്കി തേച്ച ഉടുപുകളും ആയി നൈന മുന്നില്‍..


"ജോലികാരുടെ കയ്യില്‍ കൊത്തയച്ചാല്‍ പോരായിരുന്നോ....?


"വീട്ടില്‍ നിന്നും ഇറങ്ങിയിട്ട് കുറചായെന്നു തോന്നുനല്ലോ..ഉടുപ്പെല്ലാം നാറി തുടങ്ങി..ആ നാടോടി പെണ്ണാണ്


അലക്കിയിട്ടത്..ഈ പേഴ്സ് അവള് എല്പിച്ചതാ..പണം വല്ലതും കുറവ്‌ ഉണ്ടോന്നു നോക്കിയെരെ........"


ഞെട്ടലോടെ പേഴ്സ് വാങ്ങി നോക്കി ഇനിയും അതില്‍ നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ ഉണ്ട്..അവള്‍


എടുത്താല്‍ തന്നെ തനിക്ക് അത് തിരിച്ചറിയാന്‍ ആകില്ലല്ലോ എന്ന് ഒരു നിമിഷം ഓര്‍ത്തു. പിന്നെ എ.ടി.എം. കാര്‍ഡ്‌ അവിടെ


തന്നെ ഉണ്ട് അത് തന്നെ വലിയ ആശ്വാസം..


അപ്പോഴാണ്‌ സ്വപ്നം കണ്ടത് പോലെ അവ്യക്തമായ ആ മുഖം ഓര്മ വന്നത്....എങ്ങോ കണ്ടു മറന്നത് പോലെ...


"നൈനാ....മലയാളി ആണ് ആ പെണ്ണ് അല്ലെ.......?നല്ല പരിചയം..."


"മലയാളി അല്ലെങ്കില്‍ പരിചയം ഉണ്ടാവില്ലല്ലോ...?"


ശരിയാണ്,ഏതെല്ലാം നാടുകള്‍, എതെലാം ഭാഷകള്‍,സംസ്കാരങ്ങള്‍... സ്ത്രീകള്‍ ........മദ്യക്കുപ്പികള്‍.......എവിടെ എങ്കിലും


വെച്ച് കണ്ടിട്ടുണ്ടാകാം...


" വൈകിട്ടെന്താ പരിപാടി....?കള്ളോ.....അതോ പെണ്ണോ....?"


നൈന എന്തിനും തയ്യാറാണ്....


"നൈന തരുന്നതെന്തും....ഇപ്പോള്‍ ഒരു കാപ്പി ആകാം.."


ഞാന്‍ ചിരിച്ചു..


ഉള്ളില്‍ വല്ലാത്ത എരിച്ചില്‍ ...ഇന്നലെ ഒന്നും കഴിച്ചിരുന്നില്ല....കണ്ണാടിയില്‍ നോക്കിയപ്പോള്‍ നെഞ്ഞെല്ലുകള്‍ തോള്‍


എല്ലുകളും ആയി എഴുനേറ്റ് നിന്ന് കിന്നാരം പറയുന്നത് പോലെ തോന്നി...രസിച്ചു ചിരിച്ചു പോയി...പിന്നെ ഉടുപ്പ്


എടുത്തിട്ട് ഭക്ഷണശാലയിലേക്ക് നടന്നു..


മുഷിഞ്ഞ കസേരകളും ഡസ്കുകളും അലങ്കോലമായി നിരത്തിയിട്ട ഒരു പഴയ ഹാളായിരുന്നു അത്...അടുകളയിലെ പുക


പുറത്തേക്കു പോയി മച്ചു മുഴുവന്‍ കരിപിടിച്ചിരുന്നു....നൈന ദോശയും ചട്നിയും കൊണ്ട് തന്നു..പോറല്‍ വീണതും


പഴകിയതും ആയിരുന്നു ആ സ്റ്റീല്‍ പാത്രങ്ങള്‍..ചെറിയ ഒരു ഗ്ലാസില്‍ കറുത്ത് കുറുകിയ കാപ്പിയും.


രുചികരമാല്ലാഞ്ഞിട്ടും ഞാനത് കഴിച്ചു പുറത്തേക്കിറങ്ങി...നൈന വാതിലോളം വന്നു .....


"ഞാന്‍ ചെക്കനെ വിട്ടിടുണ്ട്...കോഴിക്ക് ഇപ്പോള്‍ പഴയ വിലയൊന്നും അല്ലാ...."


പേഴ്സില്‍ നിന്നും രണ്ടു അഞ്ഞൂറ് രൂപ നോട്ടുകള്‍ എടുത്തു കൊടുത്തപ്പോള്‍ സന്തോഷവും വിനയവും പ്രകടിപിച്ചു നൈന


അത് വാങ്ങി പോക്കറ്റിലിട് എന്നെ യാത്രയാക്കി....


തിരിഞ്ഞു നിന്ന് നൈനയോടു ചോദിച്ചു..


"നൈന അവള്‍ രാത്രി വരുമോ....?


'ഇല്ല ഇനി നാളെ നോകിയാല്‍ മതി...ഉച്ച ആകുമ്പോഴേക്കും അവള്‍ സ്ഥലം വിടും..എന്താ ഇഷ്ട പെട്ടോ....?റോഡരുകില്‍


കാണും വൈകുന്നേരം സര്‍വത് വില്‍പനയും ഉണ്ട് ...."മറുപടി പറയാതെ ഞാന്‍ ഇറങ്ങി നനടന്നു.


തെരുവില്‍ വഴി വാണിഭക്കാരുടെ ബഹളമാണ് ............കര കൌശല വസ്തുക്കളും പ്ലാസ്ടര്‍ ഓഫ് പാരീസില്‍ തീര്‍ത്ത


പ്രതിമകളും കല്ച്ചട്ടികളും മറ്റും വില്‍ക്കുന്നവര്‍.......ബലൂണ്‍ കച്ചവടക്കാര്‍ പമ്പ് കൊണ്ട് കാറ്റടിച്ചു ബലൂണ്‍


വീര്‍പ്പിക്കുന്നു....ചെറുപ്പകാലത്ത് കണ്ടിടുള്ള ബലൂണ്‍ കാരെ ഓര്‍ത്തു കവിളും കണ്ണും തള്ളി വരും ബലൂണ്‍


വീര്‍പിക്കുംപോള്‍...


തെരുവിന്റെ തിരക്കുകള്‍ക്കൊരം ചേര്‍ന് സര്‍വത് വില്പനക്കര്‍ക്കിടയില്‍ ഞാന്‍ അവരെ കണ്ടു.തെല്ല്


തടിചിടുന്ടെന്നെ ഉള്ളൂ..വേറെ യാതൊരു മാറ്റവും ഇല്ല ഞാന്‍ ഒരു സര്‍വത് വാങ്ങി കുടിച്ചു കൊണ്ടു ചോദിച്ചു...


"സുഖമാണോ...?"


അവര്‍ നിശബ്ദയായി എന്നെ നോക്കി ..മറുപടി പറയാതെ നിന്നു...


"മനസ്സിലായില്ലെന്ന് വേണമെങ്കില്‍ പറയാം..കാലം കുറെ ആയല്ലോ.....ഇത്തരം സന്ദര്‍ഭം ജീവിതത്തില്‍ ഉണ്ടായാല്‍ ചേച്ചി


എന്നെ ഒരു പോട്ടികരചിലോടെ കെട്ടി പിടികുമെന്നു ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്..."


അവരുടെ കാഴ്ചയുടെ മൂര്‍ച്ച കുറഞ്ഞു നോട്ടം താഴെക്കായി......


"വീടിലുള്ളവരെ കുറിച്ചൊന്നും അറിയണം എന്നില്ലേ......?"


അവരുടെ മറുപടി ഭാവരഹിതം ആയിരുന്നു......


"എന്നെ പിണ്ഡം വെച്ചവര്‍....ചൊവ്വ ദോഷക്കാരിക്ക് ജീവിതം വേണ്ടെന്ന് പറഞ്ഞവര്‍....അവരെ കുറിച്ച് ഞാന്‍ എന്തിനു


വ്യാകുലപെടുന്നു..."


"ശരിയായിരിക്കാം ..പക്ഷെ ഊരും പേരും അറിയാത്ത ഒരുവന്റെ കൂടെ എല്ലാം ഉപേക്ഷിച്ചു ഇറങ്ങി പോകാന്‍ ചേച്ചിക്ക്


എങ്ങിനെ മനസ്സ് വന്നു...?"


"എന്‍റെ അന്നത്തെ അവസ്ഥയില്‍ അദ്ദേഹം മരണത്തിലേക്ക് വിളിചാലും ഞാന്‍ കൂടെ ചെല്ലുമായിരുന്നു.."


ശരിയാണ്...എന്‍റെ ചിന്തകള്‍ പിന്നോക്കം തിരിഞ്ഞു......പ്രായം മുപ്പത്തിയഞ്ചും കഴിഞ്ഞു അവിവാഹിതയായി കഴിഞ്ഞ


ഒരു ചൊവ്വദോഷക്കാരിക്ക് സ്വപ്നങ്ങള്‍ മങ്ങിതുടങ്ങുംപോള്‍ മറ്റെന്തു തന്നെ ചെയ്യില്ല....


കമ്പിളി വില്‍ക്കാന്‍ വന്ന മുസ്ലിം ചെറുപ്പക്കാരന്റെ കൂടെ അവര്‍ അപ്രത്യക്ഷ ആയപ്പോള്‍ ഒരു കൂട്ടര്‍ "ലവ് ജിഹാദി"ആണ്


പരദേശി എന്ന് പറഞ്ഞു..മറ്റൊരു കൂട്ടര്‍ ചുവന്ന തെരുവുകള്‍ക്ക് പെണ്‍കുട്ടികളെ കൊണ്ടു ചെന്നെത്തിക്കുന്ന


എജന്റാനെന്നും.....ഇതൊന്നും താങ്ങാന്‍ കരുതില്ലാതെ ഒരു പിതൃ ഹൃദയം മൂക്കിലൂടെയും വായിലൂടെയും പൊട്ടി


ഒഴുകി..നിയന്ത്രണങ്ങള്‍ ഇല്ലാതെ എന്‍റെ കൌമാരം അഴുക്ക് ചാലുകളില്‍ നീന്തി തുടിച്ചു..നിശബ്ദയായി ഒരു വൃദ്ധ കണ്ണീര്‍


പൊഴിച്ച് കാഴ്ച നഷ്ടപ്പെട്ട്‌ ഇരുളില്‍ കൂനിക്കൂടി....


ഇതെല്ലാം ഇനി ഇവിടെ പറഞ്ഞിട്റെന്തിനാണ് .....ബാകി സര്‍വതും വലിച്ചുകുടിച്ചു ഗ്ലാസ്‌ തിരികെ നല്‍കി ടേബിളില്‍


പൈസ വെച്ച് തിരികെ നടക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു വിളി കേട്ടു തിരിഞ്ഞു നിന്നു.....


"അദ്ദേഹത്തേം കുട്യോലേം കാണണ്ടേ ...ഇപ്പ വരും ..."


"ഞാന്‍ പിന്നീട് വരാം "


ധൃതിയില്‍ നടക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നില്ലലോ എന്ന് ഞാന്‍ കൌതുകം കൊണ്ടു....


ട്രെയിന്‍ മയാ നദിയുടെ കുറുകെ പാലം കയറുമ്പോള്‍ അരണ്ട വെളിച്ചത്തില്‍ നൈനയുടെ ലോഡ്ജും മണല്‍ പരപ്പില്‍


മിന്നി കത്തുന്ന ചെറു വെളിച്ചങ്ങളും ഞാന്‍ കണ്ടു ....ഞാന്‍ കണ്ണുകള്‍ മുറുക്കി അടച്ചു....


ട്രെയിന്‍ മുന്നോട്ട് പോയ്കൊണ്ടേ ഇരുന്നു.......

ഈ ബ്ലോഗ് തിരയൂ

അനുയായികള്‍