Ind disable

2009, ഡിസംബർ 20, ഞായറാഴ്‌ച

ഇടിക്കുള കുറുമ്പ (കഥ )

നാട്ടിന്‍ പുറ കൌമാരങ്ങളില്‍ ഒരുപാട് അത്ഭുതങ്ങളും അമ്പരപ്പുകളും ഉണ്ട്....പ്രണയതിന്റെ ഭാവി ചിന്തയും കാമത്തിന്റെ പ്രളയവും എന്നെ മൂടിയ കൌമാരത്തില്‍ എനിക്ക് പിയപെട്ടവാന്‍ ആയിരുന്നു ജ്യോത്സ്യന്‍ ദിവാകരന്‍!!!
ദിവാകരന്റെ കൂടെ വീടുകളില്‍ കയറി ഇറങ്ങുന്നത് എനിക്ക് രസകരമായ അനുഭവം ആയിരുന്നു..
നാട്ടിലെ മദാലസ ആയ മധ്യവയസ്ക -അമ്മിണി- യുടെ വീട്ടില്‍ കയറി ഇരുന്നു അവരുടെ ആര്‍ത്തവ ക്രമക്കേടുകളും രഹസ്യ മറുകുകളും ദിവാകരന്‍ വിവരിക്കുന്നത് ഇക്കിളിയോടെ ഞാന്‍ കേട്ടിരുന്നു.ലജ്ജയോടെ അമ്മിണി പറയുന്ന മറുമൊഴികള്‍ എന്നിലുണ്ടാക്കിയ താളപെരുമഴ ദിവാകരന്‍ ശ്രദ്ധിചിരുന്നിരിക്കണം
എന്നോട് ഒരിക്കല്‍ ചോദിച്ചു.....
.
"ഡാ ....നെനക്ക് വേണാ....?"

"ന്ത്...?"

ഞാന്‍ നിഷ്കളങ്കനായി...

"ഡാ വെള്ളരക്കനത് ഞാന്‍ കണ്ടു....
."
"ചുമ്മാ പോ ദിവാരാ...."

"വേണങ്കി പറേടാ.....വഴീണ്ട്‌‌....."

"പിന്നെ അവര്‍ക്ക് എന്നോട്.....?"

"അതൊന്നും നീ നോക്കണ്ട....നെനക്ക് വേണാ..."

ഞാന്‍ വേഗം പൂമ്പാറ്റയായി പറന്നു!!

"ങ്ങനെ...?"

"ഞാനൊരു ഹോമം ചെയ്യും ......അതിന്റെ ചെലവു നെന്റെ..."

"ഹോമോ......നീയ്യോ.....?"

ദിവാകരന് അത് ഇഷ്ടപ്പെട്ടില്ല...താന്‍ വലിയ ജ്യോതിഷിയു മന്ത്രവാദിയും ആണെന്നാണ്‌ അവന്റെ ഭാവം!!
എന്റെ കയ്യില്‍ നിന്നും പണം കടം ചോദിക്കുമ്പോള്‍ മാത്രം അതില്ല,ഫലം -കിട്ടാകടം!!!

"ന്താ നെന്റെ പരിപാടി..........?"

അവനൊരു സഹായം എന്ന പോലെ ഞാന്‍ ചോദിച്ചു
"ഔ മൂര്ത്തീണ്ട് ...ഇടിക്കുള കുറുമ്പ.....ഞാന്‍ അതിനെ അമ്മിണീലേക്ക് ആവാഹിക്കും ..പിന്നെ നീ അങ്ങോട്ട്‌ ചെന്നാല്‍ മതി ....ബാക്കി ഒക്കെ കുറുമ്പ നോക്കി കൊള്ളും...."

"കുരുമ്പയൊ...."?

എനിക്ക് ഹരമായി....
.
ഞാന്‍ ഒരു സിഗരട്ടെടുത്തു ദിവാകരന് കൊടുതു....അത് കത്ത്തിച് കയ്യില്‍ പിടിച്ചു മടിയില്‍ ഒളിപ്പിച്ചു വെച്ചിരുന്ന ചാരായ കുപ്പി വായിലേക്ക് വെള്ളം ചേര്‍ക്കാതെ കമിഴ്ത്തി...എന്ന്നോട് പറഞ്ഞ്ഞു...

"ഇരിക്ക്...."

ഞങ്ങള്‍ നാട്ടു വഴി അരികിലെ പുല്‍ത്തകിടിയില്‍ ഇഇന്നു..ചാരായത്തിന്റെ ലഹരി അവന്റെ കണ്ണുകളില്‍ തിളങ്ങി..സിഗരട്ട് ആഞ്ഞു വലിച്ചു കൊണ്ട് ദിവാകരന്‍ പറഞ്ഞു തുടങ്ങി.....

"ഇടിക്കുള കുറുമ്പ..... വീട്ടിയുടെ അഴകുള്ള പുലയ പെണ്ണ് ..പെണ്ണ് എന്ന് പറഞ്ജ്ഞ്ഞാല്‍ നല്ല...."

"ഹേ ....കള ..."ഞാനിടപെട്ടു... .ഏതു പെണ്ണായാലും ബസ്‌ സ്ടാന്റില്‍ കിട്ടുന്ന പത്തു രൂപ പുസ്തകത്തിലെ വിവരണങ്ങള്‍ ആണ് ദിവാകര ശൈലി .......

"കാര്യം പറ ദിവാരാ....."

"ഓ..എല്ലാ സുന്ദരി പനിയാത്ത്തി പെണ്ണുങ്ങളെ പോലെ അവളും തമ്പ്രാന്റെ കണ്ണില്‍ പെട്ട്...അയാള്‍ക്ക്‌ അവളെ വേണം!!....."

നാവു കുഴഞ്ഞു ശബ്ദം വഴുതി...

"എന്തരവല് കൊടുക്കൂലാന്നു.....യേത്....തംബ്രാനോണ്ടോ വിടുന്നു....കൈവെച്ചു തന്നെ പിന്മാറിയോല്ല് ..."

തികട്ടി വന്ന എമ്പക്കത്തിനു ശേഷം ദിവാകരന്‍ തുടര്‍ന്നു....

"സ്വയം കത്തി ചാമ്പലായ കുറുമ്പ പിന്നെ യക്ഷി ആയി വന്നു തറവാട് മുടിച്ചു..."

"ചാരിത്ര്യത്തിന്റെ രക്തസാക്ഷി അല്ലെ കുറുമ്പ...?പിന്നെ അവരെങ്ങനെ മറ്റൊരു സ്ത്രീയെ ചതിക്കാന്‍ കൂട്ട് നില്‍ക്കും ..."എന്റെ സംശയം ഞാന്‍ മറച്ചു വെച്ചില്ല..

"അതല്ലേ രാഷ്ട്രീയം....കുറുമ്പ ദളിത്‌ പിന്നോക്ക യക്ഷി ..അമ്മിണിയോ....?സവര്‍ണ്ണ പിന്തിരിപ്പന്‍ മൂരാച്ചി...."
" ഗ്ങ്‌ാ.....'
ശബ്ദത്തോടെ ശ്ചര്ദിച്ചു ദിവാകരന്‍ അതിലേക്കു മൂക്ക് കുത്തി.....

ഒരു പോലീസ് കഥ (കഥ )

ഐപ്പ് പോലീസാകുന്നു...........

ക്രൌര്യവും ധിക്കാരവും കാണ്‍കെ ജന്മനാപോലീസെന്നു തോന്നാമെന്കിലും ആയവന്‍ അവതാരമെടുത്തതും പിച്ച വച്ചതും ആകാശത്ത് പറക്കുവാന്‍ മോഹിച്ച ഉറുമ്പുകളുടെ മധ്യവര്‍ഗ താവളത്തില്‍ .....

പ്രായമായാറെ പാണി പിടിച്ചത് പത്രം കൊഴിഞ്ഞ ഒലിവിന്‍ ചില്ലകളുടെ സ്മരണ പോലുള്ള അന്നാമ്മയെ.അവളോ,ചതിച്ചാല്‍ മിണ്ടാ മഠത്തില്‍ ചേരുമെന്ന് പ്രിയനോട് ശടിച്ച്ചു ശാപം ഏറ്റു വാങ്ങി മിണ്ടാതെ ഐപ്പിന്റെ മഠത്തില്‍ ചേര്‍ന്നവള്‍ ....

പോലീസെന്നാല്‍ "പോകെറ്റ്‌ ലീക്കിംഗ് സ്പെഷലിസ്റ്റ്‌" എന്ന തത്വത്തെ മുറുകെ പിടിക്കുന്നവന്‍ ഐപ്പ്.

കൈക്കൂലി എന്നാല്‍ സല്‍വയും മന്നയും പോലെ വിശിഷ്ടമെന്നും ശമ്പളം പലിശക്ക് കൊടുക്കുവാനുള്ള വിത എന്നും വിശ്വസിച്ച പുണ്യവാന്‍...

"കൂട്ട"ത്തിലെ ഏറ്റവും ഇളയ കുഞ്ഞാടിന്റെ മൃതുലതയാണ് മനസ്സിന്!!!

ശമ്പള കാശില്‍ നിന്നും എട്ടണ എടുത്തു അന്നാമ്മ ഉപ്പു വാങ്ങിയ വാര്തയരിഞ്ഞാറെ ആഴ്ച ഒന്ന്നു ഗൃഹ ഭക്ഷണം ഉപേക്ഷിച്ചു വൃതം എടുത്താന്‍...അക്കാലത്ത് കഷികളുടെ ഭിക്ഷ്യാല്‍ കുക്ഷി നിറച്ചവന്‍ വ്രുതത്തിനു കരുത്തേകി...

പുലര്കാലത്തന്നു മധുര രഹിതമായി ഇലചാറും മോന്തി അപ്പം തേടി യാത്രയായി ..

വിയര്‍ക്കാതെ ഭുജിക്കുന്നത് ഹിതം അല്ലായ്കയാല്‍ ഇന്ന് കര"യാന ഭിക്ഷ എന്നുറച്ചു!!!

വിധിയാല്‍ വീഥിയില്‍ കണ്ടതോ ,!അജം ഒന്ന് കൊഴുത്തത്....അവനോ,പരീക്ഷണത്തില്‍ അകപ്പെട്ടു ഹേതു ചോദിക്കവേ ...

"എന്തുവാ കാര്യം.....?"

അജം ഉര ചെയ്താന്‍..

"സാറിന്റെ ഒരു ഒപ്പ് വേണം"

തന്റെ ഒപ്പിനു ഷാരോണ്‍ പുഷ്പ്പത്തിന്‍ സൌന്ദര്യം ദര്ശിച്ചാറെ ഇപ്പ്രകാരം ചോദിച്ചു;

"എനിക്കെന്തു തടയും....?"

"എന്തും"...മറുമൊഴി

വിശുദ്ദ വീഞ്ഞില്‍ തുടങ്ങാമെന്നുറച്ചു പാനശാലയില്‍ പ്രവേശിച്ചാറെ ചഷകങ്ങള്‍ നിറയുകയും ശൂന്യ വത്കരിക്കപ്പെടുകയും ചെയ്തു...

ആട് കരഞ്ഞു

"പോകാം"

ഉറക്കാത്ത കാലും നിവരാത്ത ശിരസ്സുമായി പറഞ്ഞിടത്ത് ഒപ്പിട്ടു കിട്ടിയ വെള്ളിക്കാശും ആയി ഗൃഹം പോകവേ അന്നാമ്മയുടെ സുവിശേഷം ഒപ്പ്രകാരം ശ്രവിക്കുമാറായി..

"കാലമാടാ.....കൈക്കൂലി കിട്ടിയാല്‍ സൊന്തം മോളേം പിടിച്ചു കൊടുക്കുവോ....അതും വേലേം കൂലീം ഇല്ലാത്ത ഒരുത്തന്..!!!"

ഈ ബ്ലോഗ് തിരയൂ

അനുയായികള്‍