Ind disable

2008, നവംബർ 23, ഞായറാഴ്‌ച

ബഹിഷ്ക്രതന്‍

അവരെന്നെ പുറത്താക്കുന്നു

ഭ്രാന്തിക്ക് പ്രസവ വേദന ഉണ്ടായ

ഈ നഗര പ്രഭയില്‍ നിന്നും

വേശ്യകള്‍ സുവിശേഷം പറയുന്ന

ഈ സഭാ മണ്ഡപത്തില്‍ നിന്നും

എച്ചിലില്‍ അമേദ്യം കുഴച്ച്

ദരിദ്രരെ ഊട്ടുന്ന ഈ ഊട്ടുപുരയില്‍ നിന്നും

കരയുന്നവന്റെ കണ്ണ് ചൂഴുന്ന

നിയമ സംഗത്തിന്റെ സമത്വത്തില്‍ നിനനും

ഒരുകയ്യില്‍ നരകവും മറു കയ്യില്‍ സ്വര്‍ഗ്ഗവും കാണിച്ചു

പൌരോഹിത്യത്തിന്റെ കൊണ്ചി കുഴയലുകളില്‍ നിനനും

അവരെന്നെ പുറത്താകുന്നു.......................

മൂന്നാംലോകം

പൂക്കള്‍ പറിച്ചു പൂക്കള്‍ പറിച്ചു
കളകള്‍ വിതച്ചു കായ്കള്‍ രുചിച്ചു
കനലിന്റെ ചൂടില്‍ മാംസം ഭുജിച്ചു
രമിച്ചു രസിച്ചു പുതു കാല രാജന്‍ .
തപിച്ചു തപിച്ചു കണ്കള്‍ കുഴിഞ്ഞു
കിതച്ചു കിതച്ചു കാലം കഴിക്കാന്‍
അസുര ജന്മങ്ങളെ ആട്ടിയകറ്റാന്‍
വിരിയുന്ന ജന്മം ഒരു മര്‍ത്യ ജന്മം ..............




പ്രണയം

ഞാന്‍ എനിക്കന്യനാകുമ്പോള്‍
നീ എനിക്കരികിലുണ്ടായിരുന്നു
ഞാന്‍ നീ ആകുമ്പോള്‍
നീ എനിക്കന്യ ആയിരുന്നു
നീയും ഞാനും പ്രപഞ്ചവും
തീര്‍ച്ചയായും അലിഞ്ഞു തീരുമ്പോള്‍
ഞാനെവിടെ നീയെവിടെ
ശൂന്യതയുടെ അര്‍ത്ഥമെവിടെ?





ഈ ബ്ലോഗ് തിരയൂ

അനുയായികള്‍