Ind disable

2009, ജൂൺ 12, വെള്ളിയാഴ്‌ച

ജബല്‍ ഹജരിന്റെ താഴ്വരയില്‍.....

ഹൈദര്‍ ഔഫിയുടെ നിത്യസന്ദര്‍ശനം ലകഷ്യമാക്കുന്നത് മിയാദിനെ ആണെന്ന് ഞാന്‍ അറിയുന്നത് ഖാലിദില് നിന്നാണ്‌.ഖാലിദ്‌ അവളുടെ ഇളയ സഹോദരനാണ് ..വിവാഹ മോചിത ആയിരുന്നു മിയാദ്‌.അവളുടെ പിതാവിന്റെ പിതൃസഹോദര പുത്രനും സുഹൃത്തും ആയിരുന്നു ഔഫി .

അയാള്‍ക്ക്‌ അവളോട്‌ താല്പര്യം തോന്നിയത് വളരെ വിചിത്രമായി എനിക്ക് തോന്നി.അവള്‍ക്കു ഔഫിയെ ഇഷ്ടപ്പെടാതിരിക്കാന്‍ കാരണമൊന്നും ഇല്ലായിരുന്നു. ജിവിതത്തിന്റെ സ്വര്‍ഗീയ ഭാവങ്ങളോട് ആ അറബ്പെങ്കോടിക്ക് അമിതമായ അഭിനിവേശമായിരുന്നു.
ഹജര്‍ ജബലില്‍ ഉച്ചിയില്‍ കയറി നിന്നാല്‍ നജബിന്റെ മനോഹരമായ ആകാശ കാഴ്ച കാണാം .കിഴക്ക് അനന്ദമായ മണല്പരപ്പും പടിഞ്ഞാറ് നിശ്ചലമായ കടലും......കടലിലെ മത്സ്യ ബന്ധന ബോട്ടുകളും കരയിലെ പച്ചപിടിച്ച പനന്തോപ്പുകളും ചേര്‍ന്ന് കൌതുക കരമായ വര്‍ണക്കാഴ്ചയായിരുന്നു.വറുത്ത സൂര്യ കാന്തി വിത്തുകള്‍ കൊറിച്ചു കൊണ്ട് ഞാന്‍ സായാഹ്നങ്ങളില്‍ ഹജര്‍ ജബലിന്റെ മുകളിലേക്ക് കയറും ,കാഴ്ച കണ്ടിരിക്കാന്‍.......
മന്ഭിത്ത്തികള്‍ക്ക് മുകളില്‍ ഈത്തപ്പനതടികള്‍ നിരത്തി മേഞ്ഞ കെട്ടിടങ്ങളില്‍ വരണ്ട ജീവിതങ്ങള്‍ ഉണ്ടുറങ്ങി...ഭക്ഷണത്തിന്റെയും രതിയുടെയും ഭൊഗമെലന്ഗല്ക്കപ്പുരമ് അവരെ മറ്റൊന്നും അലട്ട്ടിയില്ല . ഒട്ടകങ്ങള്‍കും പനന്തോപ്പുകള്‍ക്കും മുകളില്‍ സ്ത്രീ മാത്രമായിരുന്നു സൌന്ദര്യം ............

മിയാദ്‌ ഔഫി എന്നാ തെളിനിലാവിനെ എന്നിട്ടും അവളുടെ ഭര്‍ത്താവ് ഉപേക്ഷിച്ചു............

വവാഹം ഉറപ്പിച്ചു എന്നറിഞ്ഞപ്പോള്‍ എനിക്ക് പ്രത്യകിച്ച് ഒന്നും തോന്നിയില്ല,കാരണം ഈ മരുഭൂമിയില്‍ ജനിച്ചു മരിച്ച എത്രയോ സുന്ദരിമാര്‍ ഇത്തരം വൃദ്ധന്മാര്‍ക്ക് പുതപ്പായിതീര്നിട്ടുണ്ട് ..തുള്ളി വിയര്‍പ്പു പൊടിയാതെ!!!!
എനിക്കറിയാം ഞാന്‍ കേട്ടിട്ടുണ്ട് അത്തരം കഥകള്‍ ,............
ജുമാ നമസ്കാരത്തിന് ശേഷം ഊദു പുകയുന്ന മദഹനുകള്‍ക്ക് ചുറ്റും ഗ്ഹാവയും കുടിച്ചിരുന്ന പുരുഷന്‍മാര്‍ ഭക്ഷണത്തിന് കാത്തിരിക്കുമ്പോള്‍ സുലൈമാന്‍ ഔഫി ,ഹൈദര്‍ ഔഫിക്ക് തന്‍റെ മകളേ നിക്കാഹ് ചെയ്തു കൊടുത്തു ...സാക്ഷികളും അവരുടെ സമപ്രായക്കാരായ വൃദ്ധന്മാരായിരുന്നു....ഹൈദര്‍ ഔഫി അഞ്ഞൂറ് ഒട്ടകങ്ങളെ മഹറായി പ്രഖ്യാപിച്ചു ...സമ്പന്നനായിരുന്നു ഹൈദര്‍ ഔഫി.......
സദസ്സിനു ആട്ടിറച്ചിയും ചോറും നിറച്ച ഭക്ഷണ തളികകള്‍ നിരത്തി വച്ച് ഞാന്‍ ജബല്‍ ഹജരിലേക്ക് നടന്നു.സുലൈമാന്‍ ഔഫിയുടെ ശയനഗേഹത്തിനു സമീപം എത്തിയപ്പോള്‍ പൊട്ടി വീണത്‌ പോലെ മുന്നില്‍;അവള്‍...മിയാദ്.....അവളുടെ കയ്യില്‍ പിഞ്ഞാണം നിറയെ വറുത്ത സൂര്യകാന്തി വിത്തുകള്‍....പാത്രം എന്റെ കയ്യില്‍ തന്നിട്ട് അവള്‍ എന്നെ സൂക്ഷിച്ചു നോക്കി.....

"ആരെങ്കിലും കണ്ടാല്‍ ........."ഞാന്‍ തിടുക്കത്തില്‍ നടന്നു........

ജബല്‍ ഹജറിന്റെ മുകളില്‍ നിന്നും നോക്കുമ്പോള്‍ അവള്‍ അവിടെ തന്നെ നില്‍ക്കുന്നു!!!
എന്നെ നോക്കി ;അതെ നില്പ്.........
കാല്‍ വേദനിക്കുന്നുണ്ടായിരുന്നു..ജബല്‍ ഹജറിലെ കല്‍ച്ചീളുകള്‍ മുറിവുണ്ടാക്കാന്‍ പോന്ന മൂര്‍ച്ച ഉള്ളവയായിരുന്നു.
സൂര്യന്‍ കടലിലേക്ക്‌ തളര്‍ന്നു വീഴുന്നു .........ഇടയന്മാര്‍ തങ്ങളുടെ ആട്ടിന്‍ പറ്റവും ആയി മടക്കയാത്രയിലാണ്..

ആ കടലിനക്കരെയാണ് എന്റെ മലയാളം!!!!!!!!!

എന്‍റെ വരണ്ട തലമുടിയില്‍ നനുത്ത കരസ്പര്‍ശം....അവള്‍ മിയാദ് .....എന്‍റെ കൈ കുമ്പിളില്‍ ഒരു നിലാവുദിക്കുന്നു .....കനത്ത പാറ ചീളുകള്‍ മെത്തയായി......ഞാന്‍ മിയാദെന്ന കടലില്‍ കപ്പലിറക്കി.....ഭ്രാന്തനായ നാവികനെപ്പോലെ .......ചുറ്റും തിരമാലകള്‍ ആര്‍ത്തലച്ചു പെയ്യുന്നു........ഞാന്‍ നനഞു തളര്‍ന്നു......
അവള്‍ കരയുകയാണോ.....? എന്തിനു.....?

"ഞാന്‍ നിന്നെ കൈയ്യോഴിയുകയാണ്.......എന്‍റെ പിതാവിന്‍റെ വിദേശിയായ തോട്ടക്കാരനെ...."

നിലാവെളിച്ചത്തില്‍ ചുവന്ന അധരങ്ങള്‍ വിറകൊണ്ടു ...........

"ഒരു കിഴവന്റെ കൂടെ ജീവിക്കുമ്പോഴും ഞാന്‍ അയാളെ വന്ചിക്കില്ല ........നീ .....പക്ഷെ എന്നുമെന്റെ പ്രിയപ്പെട്ടവനായിരിക്കും......."

അവള്‍ മലവെള്ള പാച്ചില്‍ പോലെ കുതിചോഴുകുന്നു......
താഴെ ,വിറകുകള്‍ കത്തുന്ന തട്ടിന് ചുറ്റും അവര്‍ ചുറ്റി ഇരിക്കുന്നു....ആ ദൂര ക്കഴ്ചയിലും ഞാന്‍ ഹൈദര്‍ ഔഫി എന്നാ വൃദ്ധനെ കണ്ടു.....
പിന്നില്‍ നിലാവുപോലെ അവള്‍............
അവളുടെ ഹൃദയത്തില്‍ കൈ വച്ച് ഞാന്‍ പറഞ്ഞു....
"ഇല്ല.......നിന്നെ വീണ്ടും...ഒരു ദുഖ കടലിലേക്ക്‌ കൈ വിടില്ല ........."

അവളെ തള്ളി പിന്നോക്കം മറിച്ച്‌ വീഴ്ത്തി ഞാന്‍ ജബല്‍ ഹജറിന്റെ താഴ്വരയിലേക്ക് ഓടിയിറങ്ങി.....
മറുവശത്ത് രക്തം പടര്‍ന്നു കല്ചീളുകള്‍ക്കിടയില്‍ അവള്‍.....മരണം കാത്തു കിടക്കുകയാവാം............

ഈ ബ്ലോഗ് തിരയൂ

അനുയായികള്‍