Ind disable

2009, ഒക്‌ടോബർ 29, വ്യാഴാഴ്‌ച

ശലഭങ്ങള്‍ ..(കഥ)

മുഷിഞ്ഞ ബാല്‍ക്കണിയില്‍ ഉണങ്ങാനിട്ട വസ്ത്രങ്ങല്‍ക്കിടയിലൂടെ ഞാന്‍ താഴേക്കു നോക്കി. റോട് മുറിച്ചു കടക്കാന്‍ നില്‍ക്കുന്ന സ്ത്രീകള്‍ക്ക് അരികിലൂടെ വേഗത കുറച്ചു ഹോണ്‍ മുഴക്കി വാഹനങ്ങള്‍ നീങ്ങുന്നു,നജബില്‍ അങ്ങനെ ആണ്...ഓരോ ഹോണ്‍ അടിയിലും ഒരു സ്വയം ഭോഗത്തിന്റെ സുഖമനുഭവിക്കും ചെറുപ്പകാര്‍...

കസേരടുടെ കൈവരികളില്‍ ശരീരം ചെരിച്ച്ചിട്ടു അവള്‍ ഇരുന്നു..ടീ വീ യില്‍ മിഴി നട്ട്, എന്നാല്‍ അതില്‍ ശ്രദ്ധിക്കാതെ...മറെന്തോ ആലോചിക്കുന്നു എന്ന് വ്യക്തമായിരുന്നു..ഞാന്‍ അവളിലേക്ക്‌ തിരിച്ചു നടന്നു.തോളത്തു കൈകള്‍ ഇട്ടു നിലത്തിരുന്നു കൊണ്ട് ചോദിച്ചു...

"എന്തിനിത്ര തിടുക്കത്തില്‍ ഇങ്ങനെ...........?"

"അവര്‍ക്ക് പോകണമെന്നു...."

"അപ്പോള്‍ സെന്യ.....?"

"അവളെ എവിടെ എങ്കിലും താമസിപ്പിക്കണം...."

അവളെ ഇങ്ങോട്ട് വരുത്തിയാല്‍ നിനക്ക് എളുപ്പമാകില്ലേ...?"

അവള്‍ വീണ്ടും ചിന്തയിലാണ്ടു....സിഗരട്ട് കത്തിക്കും മുന്‍പേ ഞാന്‍ അത് ചുണ്ടില്‍ നിന്നടര്‍ത്തി ടീ പോയിലെക്കിട്ടു....

'തനിക്കു വേണ്ടി ഞാന്‍ എന്ത് സഹായം...................................."

"ഒന്നും വേണ്ട..പോകുന്നതിന്‍ മുന്‍പ് ഒന്ന് കാണണമെന്ന് തോന്നി..."

ദയനീയമായി അവളുടെ വാക്കും നോട്ടവും....

"സെന്യയെ ഇന്ത്യയിലേക്ക്‌ അയക്കൂ ....പഠനം തുടരാനുള്ള സംവിധാനം നമുക്ക് ചെയാം..."

"എത്ര നാളത്തേക്ക്....വേണ്ട ...മറ്റൊരു ബാധ്യത കൂടി ഞാന്‍ വാങ്ങി വെക്കില്ല....."

അവളുടെ മുഖം തുടുത്തു...ഞാന്‍ എഴുന്നേറ്റു ഫ്ലാസ്കില്‍ നിന്നും പകര്‍ന്ന ചായ അവള്‍ക്കു നീട്ടി ,അവളാകട്ടെ ആ കപ്പു വാങ്ങി ടീ പോയില്‍ വെച്ച് സിഗരറ്റിനു തീ കൊളുതുകയാണ് ചെയ്തത്.....

പ്രതീക്ഷിച്ച്ചതാണ് ഈ ദിവസം ...ഒരിക്കല്‍ അവര്‍ പോകുമെന്ന് സെരിയക്ക്‌ അറിയാമായിരുന്നു...

"നന്നേ ചെറിയ പ്രായത്തില്‍ വിവാഹവും പ്രസവവും ആയി ഞാന്‍ തളര്‍ന്നു പോയി അല്ലെങ്കില്‍ സെരിയയെക്കാള്‍ നിനക്ക് ഇണങ്ങുക ഞാനായിരുന്നു.."

ഒരിക്കല്‍ നജബില്‍ സെരിയയുടെ അമ്മ വിരുന്നു വന്നപ്പോള്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തു........
ജീവിതം ഉത്സവം ആണെന്ന് അവര്‍ വിശ്വസിച്ചു....തന്നെ കാത്തിരിക്കുന്ന തന്റെ കാമുകനെ കുറിച്ച് സ്വന്തം മകളുടെ മുന്‍പില്‍ വച്ച് അവര്‍ ധാരാളംമായി സംസാരിച്ചു!!!

ലോകല്‍ പാര്‍ട്ട്നര്‍ എന്ന ചിന്തക്ക് സൌഹൃതതിനും പ്രണയത്തിനും ഇടയില്‍ എവിടെയോ ആണ് സ്ഥാനം എന്ന് എനിക്ക് നിര്‍ണയിച്ചു തന്നത് സെരിയ ആയിരുന്നു..

പരിചയപ്പെടുമ്പോള്‍ സുന്ദരിയായ ഒരു ഇന്തോനേഷ്യന്‍ നേര്സിനോട് തോന്നിയ കൌതുകം ,വഴി മാറിയത് ആദരവോടെ ആയിരുന്നു....അനുജത്തിയുടെ സംരക്ഷനാര്‍ഥം അവള്‍ അമ്മയ്ക്കും അവരുടെ കാമുകനും വേണ്ടി തന്റെ സമ്പാദ്യം ചിലവഴിച്ചു കൊണ്ടേ ഇരുന്നു..

പലപ്പോഴു ആ പണം അവര്‍ ധൂര്തടിക്കുകയാനെന്നും ഇങ്ങനെ സ്വയം നഷ്ടപ്പെടെന്ടെന്നും സെന്യയുടെ ഉപദേശം അവള്‍ കണ്ണീരോടെ എന്നോട് പറഞ്ഞതും ഞാനോര്‍ത്തു....

"ശരീരം ആദ്മാവിനെ ജയിക്കുന്നത് ഇതില്‍ കണ്ണി പോലെ ആണ്, മരം നശിക്ക്വോളം താന്‍ ആ മരത്തിനു അലങ്കാരമാനെന്നു അത് അഹങ്കരിച്ചു കൊണ്ടേ ഇരിക്കും"

അവളെ ഞാന്‍ അപ്പോഴേക്കും ഏറെ ക്കുറെ മനസ്സിലാക്കി തുടങ്ങിയിരുന്നു..അല്ലെങ്കില്‍...
"എന്റെ കൂട്ട് കൂടുന്നത് ആത്മ നിര്‍വാണതിനാണല്ലോ " എന്ന് ഞാന്‍ കളിയാക്കിയേനെ...

"ഞാന്‍ തിരികെ വന്നാലും നമ്മുടെ സൌഹൃതം തുടര്‍ന്നെന്നു വരില്ല..."

അവളുടെ ശബ്ദം എന്നെ ഓര്‍മകളില്‍ നിന്നുണര്‍ത്തി........

ഞാന്‍ നിശ്ശബ്ദമായി അവളെ നോക്കി..

"സെര്യയെ യാത്രയാക്കാന്‍ ഞാന്‍ വരാം...."

"വേണ്ട ,ഹോസ്പിടല്‍ ബസില്‍ അവര്‍ കൊണ്ടുപോകും...."

"എന്ത് ആവശ്യമുണ്ടെങ്കിലും അറിയിക്കണം..."

അവള്‍ എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് ശബ്ദം കുറച്ചു തേങ്ങലോടെ ചോദിച്ചു

"എന്നോട് പോകരുതെന്ന് പറഞ്ഞു കൂടെ.....?"

എന്റെ ഉള്ളില്‍ ഒരു മിന്നല്‍ പിറന്നു.....താന്തോന്നിയായ സ്ത്രീയുടെ മകള്‍.....യാതൊരു വിധ പ്രതീകഷകളും ഇല്ലാഞ്ഞിട്ടും സദാചാര സീമകള്‍ ലംഖിച്ചു കൂതാടിയവള്‍......

ഞാന്‍ തിരികെ നടന്നു ..പിറകില്‍ വാതിലടയുന്ന ശബ്ദം കേള്‍ക്കുവാന്‍ ഞാന്‍ കാതോര്‍ത്തു.....
മിറ്റത്ത്‌ എത്തുമ്പോഴും ഞാന്‍ ആ ശബ്ദം കേട്ടില്ല........

ഈ ബ്ലോഗ് തിരയൂ

അനുയായികള്‍