Ind disable

2010, ഏപ്രിൽ 8, വ്യാഴാഴ്‌ച

മരുഭൂമി (മൂന്നു മിനികഥകള്‍)


ഒന്നാം കഥ
വരാന്തയുടെ അങ്ങേ അറ്റത്ത്‌ നിന്നും അവര്‍ താഴേക്കു ഇറങ്ങുന്നത് നരച്ച പുരികത്തിനു താഴെ നിറഞ്ഞ മിഴികളില്‍

പ്രതിഫലിച്ചു.വീശി അടിച്ച മണല്‍ കാറ്റില്‍ ആ കാഴ്ച മറയുമ്പോള്‍ നിറഞ്ഞു പടരുന്ന ശൂന്യതയുടെ ഊഷരത

തിരിച്ചറിയുക ആയിരുന്നു ഹൃദയം ."തന്റെ മക്കള്‍ക്ക്‌ ഇനി ആര്?" എന്ന് ഗര്‍ഭപാത്രം വിണ്ടു കീരുന്നതിന്റെ വേദന

അനാഥമായ ഭൂമിയെ മൂടുകയാണ് ഇപ്പോള്‍!
രണ്ടാം കഥ

ലഹരിയില്‍ കുതിര്‍ന്ന യൌവനങ്ങളില്‍ പുതുകാലം ആലസ്യത്തിന്റെ വിത്തുകള്‍ നിറച്ചു .ശീതളിമയില്‍ അമര്‍ന്നു

കിടന്നു അവര്‍ തങ്ങളില്‍ വിടരുന്ന നിര്‍ഗുണ പുഷ്പങ്ങളില്‍ ആത്മരതിയുടെ രുചി നുണഞ്ഞു. മൂലരഹിത

തരുക്കള്‍ക്ക് ആ മനസ്സുകളുടെ ലാളനം ധാരാളമായി !!!


മൂന്നാം കഥ

ഞൊറിവ് വീണ മണല്‍ പരപ്പിന്റെ അനന്ത വിതാനത്തില്‍ നിലാവ് പരന്നു കിടന്നു. വിരഹികളുടെ ചുടു

നിശ്വാസം വിടരാന്‍ വെമ്പിയ മൊട്ടുകളെ മുളയിലെ അവിച്ചു കളഞ്ഞു .അങ്ങനെ മരുഭൂമി എന്നെന്നേക്കും മരുഭൂമി

ആയി തുടര്‍ന്നു !!!

നിലാപക്ഷികള്‍ (കഥ)


വിശാലമായ പനന്തോട്ടതിലേക്ക് തണുത്ത കടല്‍ കാറ്റ് വീശിയടിച്ച്ചുകൊന്ടിരുന്നു.


ഓലകള്‍ ഇളകി ആടുന്ന ഈന്ത പനകളില്‍ ചിലമ്പിച്ച രാഗങ്ങള്‍ പെയ്യുന്നു!


മുഅയ്യിതിന്റെ ട്രക്ക് ഖൈമക്ക് മുന്നില്‍ വന്നു നിന്നപ്പോള്‍ ഞെട്ടലോടെ ആണ് അല്‍താഫ് പുറത്തേക്കു നോക്കിയത്.പിന്നെ


തണുപ്പ് വകവെക്കാതെ പുറത്തേക്കിറങ്ങി .


ഇന്നാണ് ശമ്പളം തരാമെന്നു പറഞ്ഞിരുന്നത്.ട്രക്ക്കില്‍ നിന്നും ഇറങ്ങിയ മു അയ്യിത് അല്‍താഫിന് അഞ്ഞൂറിന്റെ ഒരു നോട്ടു കൊടുത്തുകൊണ്ട് ചിരിച്ചു..

."സന്തോഷമായോ നിനക്ക് ...?"


അയാളുടെ ചിരി വശ്യമായിരുന്നു.ഇറുകിയ കണ്ണുകളിലെ കുറുക്കനെ കണ്ടപ്പോള്‍ അയാളുടെ ചുവന്ന കവിളുകളില്‍ അടിക്കാന്‍ തോന്നി അല്‍താഫിന്.


മു അയ്യിത് തുടര്‍ന്നു

" നീ ഗ്ഹാവയൊക്കെ ഉണ്ടാക്കി വെച്ചിട്ട് ബാങ്കില്‍ പോയി പണം അയക്കൂ.മദം(maadam) വരും അവരോടു ഇരിക്കാന്‍ പറയൂ.ഞാന്‍ വേഗം വരുമെന്നും....."


.മുഅയ്യിതിന്റെ ട്രക്ക്‌ തിരികെ പോയി .


അല്‍താഫ് അടുപ്പില്‍ തീ കൊളുത്തി.ഗ്ഹാവക്കും ചായക്കും വെള്ളം നിറച്ചു അവന്‍ ചെറു തീയുടെ ചൂടിലേക്ക്


ചേര്‍ന്നിരുന്നു.തിളച്ച ഗ്ഹാവയുടെപരിമളം ഈര്‍പ്പം നിറഞ്ഞ മുഷിഞ്ഞ ദുര്‍ഗന്ധത്തിലൂടെ ഖൈമ(tent) ക്കുള്ളില്‍


നിറഞ്ഞു .അയാള്‍ മദഹനില്‍(പുകക്കുവാനുള്ള പാത്രം) കനല്‍ നിരത്തി ഊദിന്റെ കഷണങ്ങള്‍ നിരത്തി.അത് മെല്ലെ


പുകയാന്‍ തുടങ്ങി...ഇത്തരം മതാമുകള്‍ വരുമ്പോള്‍ എങ്ങനെ എല്ലാം ഒരുക്കണമെന്ന് അവനു കഴിഞ്ഞ നാല് വര്‍ഷമായി നല്ല


നിശ്ചയമുന്റായിരുന്നു.


ഖൈമയില്‍ ഊദിന്റെ സുഗന്ധം പരക്കുമ്പോള്‍ അവന്‍ ബ്ലാന്കെട്ടുകളില്‍ പുക തട്ടിച്ചു മടക്കി


വെച്ചു.ഇരിക്കുവാനുള്ള തട്ടുകളില്‍ അവന്‍ ഉരുളന്‍ തലയിണകള്‍ നിരത്തി.ചായയും ഗ്ഹാവയും ഫ്ലാസ്കുകളില്‍ നിറച്ചു.റൂം


ഹീട്ടെരിനോടു ചേര്‍ന്നിരുന്നു.ഖൈമയുടെ മറനീക്കി തണുത്ത കാറ്റിനൊപ്പം വിലകൂടിയ പെര്‍ഫ്യുമിന്റെ ഗന്ധം അവനെ


തഴുകിയപ്പോള്‍ അവന്‍ മെല്ലെ തല ഉയര്‍ത്തി.അത് മതാം ജമീല ആയിരുന്നു.പേര് പോലെ തന്നെ അതീവ സുന്ദരി ആയിരുന്നു


ജമീല .തടിച്ച സ്ഥാനങ്ങളും കൊഴുത്ത ശരീരവും ഉള്ള....

അവള്‍ പര്‍ദ്ദ അഴിച്ചു ഹാങ്ങറില്‍ തൂക്കി വിരിപ്പില്‍ ഇരുന്നു.കൈഫ്‌ അല്‍ ഹാല്‍ അല്‍താഫ് ..


(നിന്റെ വിശേഷങ്ങള്‍ എന്ത്?) അവള്‍ ഇളകി ചിരിച്ചു.മദാലസമായ ചിരി!!ഫെന്‍ മുല്ല ?(പുരോഹിതന്റെ സ്ഥാനപ്പേര്)


(മുല്ല എവിടെ?) ഒരു തലയിണ എടുത്തു മടിയില്‍ വെച്ചു കൊണ്ട് അവള്‍ മുന്നോട്ടു കുനിഞ്ഞപോള്‍ ഉരുണ്ട സൌന്ദര്യം


പുറത്തേക്കു തെറിച്ചു നിന്നു.അല്‍താഫ് കണ്ണുകള്‍ പിന്‍വലിച്ചു ഷീഷ (ഹുക്ക) നിറക്കുന്നതില്‍ ശ്രധിച്ചുകൊന്ടു മറുപടി


പറഞ്ഞു. സ്തന്ന ഷോയി,ഹു ഈജി അല്‍ഹീന്‍..(കാത്തിരിക്കൂ,ഇപ്പോള്‍ വരും..)


വ്യഭിചാരം ഹറാം (നിഷിദ്ധം)ആണ്.അതിനെ


മറികടക്കാന്‍ അവര്‍ വിവാഹം ചെയ്തു.മിത്ത്ആ വിവാഹം എന്നാ സമ്പ്രതായതിലൂടെഅവര്‍ തങ്ങളുടെ മാംസ ദാഹത്തെ


ഹലാലും (അനുവദനീയം)സംപൂര്‍ണവും ആക്കി.


ജമീലയെ അല്‍താഫിന് നേരത്തെ അറിയാമായിരുന്നു.വിവാഹ മോചിത


ആയ ആ സുന്ദരി മുല്ല മുഅയ്യിതിന്റെ സാമിപ്യത്തില്‍ മാനസികവും ശാരീരികവും ആയ സന്തോഷം കണ്ടെത്തി.മുല്ലയുടെ


പ്രാര്‍ത്ഥനകള്‍ കബൂല്‍ (അള്ളാഹു സ്വീകരിക്കുമെന്ന് ഉറപുള്ളവ )ആണെന്ന് ആ പാവം വിശ്വസിച്ചിരുന്നു. ഒരു വേള അയാള്‍


തന്നെ വിവാഹം ചെയ്തു ഭാര്യ ആക്കുമെന്നും...


ഷീഷ നിറച്ചു കനല്‍ കത്തിച്ചു അവളുടെ സമീപത്തേക്ക്പൈപ്പ് നീക്കി


വെച്ചു അല്‍താഫ് അവള്‍ക്കു ഫിഞ്ചാലില്‍(ഗ്ഹാവ കുടിക്കുന്ന ചെറിയ കപ്പ്)ഗ്ഹാവ നിറച്ചു നല്‍കുമ്പോള്‍ അറിയാതെ


ഉള്ള സ്പര്‍ശനത്തില്‍ പുളകിതനായ അവന്‍ ആ സ്വര്‍ഗീയ വൃക്ഷത്തെ അടിമുടി ഒന്ന് പാളി നോക്കി.ജമീല തന്റെ


ഹാന്റ്ബാഗില്‍ നിന്നും നൂറിന്റെ ഒരു നോട്ടെടുത്ത് അവനു കൊടുത്തു കൊണ്ട് ഒരു കള്ളച്ചിരി ചിരിച്ചു.പണം വാങ്ങി


പോക്കറ്റില്‍ ഇടുമ്പോള്‍ ശരീരം ചൊരിയുന്നത് പോലെ അവനു അനുഭവപ്പെട്ടു.


"എനിക്ക് ബാങ്കില്‍ പോകണം" അവന്‍ ധൃതിയില്‍ അവിടെ നിന്നും ഇറങ്ങി നടന്നു.


വസ്ത്രം മാറുവാന്‍ അവന്‍ തന്റെ മുറിയിലേക്ക് പോയി.തകരപാട്ടകള്‍ കൊണ്ടു മറച്ചു


ആസ്ബെട്ടൊസ് മേഞ്ഞ ഒരു ഷെട്ട് ആയിരുന്നു അത്. തറയില്‍ നന്നേ മുഷിഞ്ഞ ഒരു വിരിപ്പും....


തിരികെ ഖയിമയില്‍എത്തുമ്പോള്‍ ഇരുള്‍ നന്നായി


പടര്‍ന്നിരുന്നു.ഈത്ത പനകള്‍ക്ക് മുകളില്‍ നിലാവ് തിളങ്ങി .തണുത്ത കാറ്റിനു മരവിപ്പിക്കുന്ന ഭാവം!!ഉള്ളിലെ ആള്‍


സാന്നിധ്യം അല്‍താഫിനെ മുട്ടത്തു നിത്തി. കൈകള്‍ തോളില്‍ പിണച്ചു വെച്ചു തന്റെ കൂരയില്‍ അയാള്‍ കുത്തി


ഇരുന്നു.


.പെട്ടെന്ന് വന്നു മുഅയ്യിതിന്റെ വിളി..


".അല്‍താഫ്..........."


അവന്‍ ഓടിച്ചെന്നു.


"വദി മദാം ഫില്‍ ബെയ്ത്".(മതാമിനെ വീട്ടില്‍ എത്തിക്കൂ)


ട്രക്കിന്റെ ചാവി അവനു നേര്‍ക്ക്‌ അയാള്‍ എറിഞ്ഞു കൊടുത്തു


.മുഅയ്യിതിന്റെ കൂടെ മാജിതും ഉണ്ടായിരുന്നു.മുഅയ്യിതിന്റെ സാമ്പത്തിക സഹായി


ആയിരുന്നു മാജിത്.മുഅയ്യിത് മാജിതില്‍ നിന്നും പണം വസൂല്‍ ആക്കുകയും തന്റെ കാമുകിമാരെ (ഭാര്യമാരെ!!!)അയാള്‍ക്ക്‌


പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തിരുന്നു...


ജമീലയുടെ മുഖത്ത് സങ്കടം നിഴലിച്ചത് അല്താഫ് ശ്രദ്ധിച്ചു. ട്രക്ക്‌ നീങ്ങി


തുടങ്ങിയപ്പോള്‍ പിറകില്‍ ഇരുന്ന ജമീലയെ അവന്‍ പാളി നോക്ക്കി.


"ഇപ്രാവശ്യം മാജിതിനെ ആണോ കല്ല്യാണം കഴിച്ചത്..? "


മുഖവുരയില്ലാതെ അവന്‍ ചോദിച്ചു.

"

"നിന്റെ ജോലി അത് അന്വേഷിക്കല്‍ അല്ല ."


കനത്ത ശബ്ദത്തില്‍ അവള്‍ പ്രതി വചിച്ചു.


"മാജിത് ഉള്ളപ്പോള്‍ അയാളാണ് കല്യാണം കഴികാറു..പണം ഒരുപാടു കിട്ടിക്ക്കാനും....."


പരഹാസത്ത്തോടെ ഉള്ള അവന്റെ ചോദ്യത്തില്‍ അവള്‍ കൂടുതല്‍ അസ്വസ്ഥ ആയി.


"നീ ദേഷ്യപെടന്ട.നീ പറയാറുള്ളത് പോലെ മുല്ലയുടെ ദുആ (പ്രാര്‍ത്ഥന )കബൂല്‍ ആയി..അയാള്‍ക്ക്‌ ഇപ്പോഴും പണം ആണ്

പ്രശനം."


പിന്നില്‍ നിന്നും മുള ചീന്തിയ അടക്കി പിടിച്ച കരച്ചില്‍..


കരയുന്ന ഒരാളോടു ജീവിതത്തില്‍ ആദ്യമായി അവനു വെറുപ്പ്‌ തോന്നി..

നജബ് അപ്പോഴും ഉറങ്ങിയിരുന്നില്ല...............


(.ഈ കഥാരചനയില്‍ എന്നോട് സഹകരിച്ച ഷാ-അയിന്‍,രവുതര്‍ (അണ്ണാ ഭയ്യ )ദാബാര്‍ മുഖ്താര്‍ (മുംബൈ) എന്നിവര്‍ക്ക്
നന്ദി രേഖപ്പെടുത്തുന്നു )

{മുത്താ വിവാഹം ഷിയാ മുസ്ലിങ്ങളുടെ ഇടയില്‍ ഇന്നും നിലവില്‍ ഉണ്ട് .മുംബയില്‍ പ്രത്യേക brokermaar ഇതിനുണ്ടെന്നു പറയപ്പെടുന്നു.ഒരു നിശ്ചിത കാലാവധി നിശചയിച്ചു നടത്തുന്ന ഈ കരാറില്‍ പ്രത്യേകിച്ച് ബാധ്യതകള്‍ ഒന്നും ഇല്ല..കാലാവധിക്കുശേഷം വ്യക്തികള്‍ കരാര്‍ ആവര്തിക്കുകയോ അല്ലെങ്കില്‍ മറ്റു ബന്ധങ്ങള്‍ സ്വീകരിക്കുകയോ ചെയ്യുന്നു. ഇതിനു ശരീഅത് അനുശാസിക്കുന അവകാശങ്ങള്‍ (പിന്തുടര്ചാവകാശം പോലുള്ളവ)യാതൊന്നും ബാധ്യത ആകുന്നില്ല}

ഈ ബ്ലോഗ് തിരയൂ

അനുയായികള്‍