Ind disable

2010, ജൂൺ 19, ശനിയാഴ്‌ച

വികസനത്തിന്റെ പിന്‍ വഴികള്‍..(കവിത)


കറുത്ത പക്ഷത്തിന്‍ ഇരുട്ടതിന്റെ

കനത്ത വര്‍ണതാല്‍ പൊതിഞ്ഞു നിന്നു

കുഴിഞ്ഞ അക്ഷിതന്‍ തിളക്കമററ

നേത്ര പടലമത്രയും പൊടിഞ്ഞു പോയി








ചിരിച്ചു വന്നവര്‍ എരിച്ചു വച്ച

വിളക്കതത്രയും മോഹമോടെ

എടുത്തു വച്ചെന്‍റെ ഹൃത്തടത്തില്‍

വെന്തു പോയല്ലോ കേശ പാദം








പണ്ടുകാലമില്‍ എത്ര എത്ര

ധൃഷ്ടരാം നിര യൌവനങ്ങള്‍

തച്ചുടച്ചതീ പഴ ഗോപുരങ്ങള്‍

ദുഷിച്ചു നാറുമീ തമസ്സ് മാറ്റാന്‍







തിരിച്ചു വന്നെന്റെ പാഴ്കുടിലില്‍

ദ്രവിച്ചു തൂങ്ങുന്ന പഴം കതകില്‍

മദിച്ചു തട്ടുന്ന ഈ പിശാചിന്‍

കരുത്തില്‍ നിന്നെന്നെ ആര്‍ വിടര്‍ത്തും...?









ഒരിറ്റു ജീവനെ ബാക്കിയുള്ളൂ

ഹരിത പത്രങ്ങള്‍ പൊഴിഞ്ഞു പോയി

തുരുമ്പിച്ചു പോയെന്‍ കാമ്പ് പോലും

തായ്‌ വേര് നീട്ടി ഞാന്‍;വെള്ളമില്ല!!!







മദിച്ചു തുള്ളുമീ ദുഷ്ട ജന്മം ,സര്‍വം

പിടിച്ചു പാദതാല്‍ മൂടി വക്കും

ഉണരുകില്ലയോ അതിന്നു മുന്‍പേ

അലസ താപസി....യുവ ചരിത്രം.

ഈ ബ്ലോഗ് തിരയൂ

അനുയായികള്‍